പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ അനുവദിക്കില്ല

പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ ആരെയും അനുവദിക്കില്ലന്ന്  പ്രവാസി മലയാളി മുന്നണി. സ്വന്തം വീടും നാടും രാജ്യം വരെയും വിട്ടു വിദേശത്ത് ജോലിചെയ്യുന്ന പ്രവാസി തന്‍റെ അവധികാലം സന്തോഷകരമായി ചിലവഴിക്കാന്‍ നാട്ടില്‍ എത്തുമ്പോള്‍ അവന്‍റെ പാത്രത്തില്‍ തലയിട്ടു ആഹാരക്രമം തീരുമാനിക്കാന്‍ ആരെയും അനുവദിക്കില്ല എന്നു പ്രവാസി മലയാളി മുന്നണി ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം പറഞ്ഞു.  ബീഫ് നിരോധനവുമായി സര്‍ക്കാര്‍ മുനോട്ടു പോകുകയാണങ്കില്‍ പ്രവാസികള്‍ ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതരായി തീരും. അതിനു രാഷ്ട്രീയ, വര്‍ഗീയ ഭേദമന്യേ എല്ലാ പ്രവാസി സംഘടനകളും ഒത്തൊരുമിപ്പിച്ചു ശക്തമായ പ്രതിക്ഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രവാസി മലയാളി മുന്നണി മുന്നിട്ടിറങ്ങുമെന്നു സംഘടനയുടെ വക്താക്കൾ അറിയിച്ചു.

Non Resident Indians against Beef ban

 

NO COMMENTS