നോമ്പ് കാലത്ത് എനർജെറ്റിക്കാവാൻ, സിംപിൾ ഈജിപ്ഷ്യൻ ഡ്രിങ്ക് സോബിയ

ramadan energy booster sobia recipe

ദിവസം മുഴുവനുമുള്ള കഠിന വ്രതം ശരീരത്തിൽ ശേഖരിച്ച് വെച്ചിരുന്ന ഊർജ്ജം മുഴുവൻ എടുക്കും. എന്നാൽ നോമ്പ് തുറക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തെ പെട്ടെന്ന് തന്നെ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരുവാൻ സഹായിക്കും.

ഈന്തപ്പഴം, പാല് എന്നിവയെല്ലാം ഊർജ്ജം നൽകുന്നതിന് ഉത്തമമാണ്. എന്നാൽ ഇതിലും ഉത്തമം ‘സോബിയ’ എന്ന പാനീയമാണ്. ഈജിപ്ഷ്യൻ വിഭവമാണ് സോബിയ. സ്വാദിഷ്ടമായ സോബിയ തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം

ആവശ്യമുള്ള ചേരുവകൾ

അരി – 2 tbspn
വെള്ളം- 1 കപ്പ്
പഞ്ചസ്സാര – 1/4 കപ്പ് (ഇഷ്ടാനുസരണം ചേർക്കാം)
പാൽപ്പൊടി- 1/4 കപ്പ്
തേങ്ങാ പാൽ- 2 കപ്പ്
വാനില പൗഡർ- 1/2 tspn

തയ്യാറാക്കുന്ന വിധം

അരി നന്നായി പൊടിച്ചെടുക്കുക. ഒരു കുഴിഞ്ഞ പാത്രത്തിൽ പൊടിച്ചുവെച്ച ഈ അരി എടുത്ത് വെള്ളം ചേർത്ത് കലക്കി വയ്ക്കുക. ശേഷം ബാക്കി ചേരുവകളെല്ലാം ഈ അരിപ്പൊടി-വെള്ളം മിശൃതത്തിലേക്ക് ഒഴിച്ച് നന്നായി മിക്‌സിയിൽ അടിക്കണം. 3-4 മിനിറ്റ് നന്നായി യോജിപ്പിക്കണം. ശേഷം തുണി ഉപയോഗിച്ച് അരിച്ചെടുക്കണം. തണുപ്പിച്ച ശേഷം വിളമ്പിയാൽ സോബിയ റെഡി.

ramadan energy booster sobia recipe

NO COMMENTS