Advertisement

അതിര്‍ത്തികള്‍ മനുഷ്യത്വത്തിന് എതിരല്ല, പാക് ബാലന് ചികിത്സാ വിസ അനുവദിച്ച് ഇന്ത്യന്‍ എംബസി

June 2, 2017
Google News 1 minute Read
sushama swaraj

ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ പുകയുമ്പോഴും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ മനുഷ്യത്വത്തിന്റെ  കടലൊഴുകുകയാണ്. ഒരു പിഞ്ചു ബാലന്റെ ജീവന്റെ മുന്നിലാണ്  അതിര്‍ത്തികളും അതിരുകളും ഇല്ലാതെ മനുഷ്യത്വത്തിന്റെ കൈകള്‍ ഒന്ന് ചേരുന്നത്. പാക്കിസ്ഥാനില്‍ വിദഗ്ധ ചികിത്സ ലഭ്യമാകാത്തതിനെ തുടര്‍ന്ന് പാക്ക് സ്വദേശിയായ രണ്ടര വയസുകാരന്റെ ചികിത്സയ്ക്കാണ് ഇന്ത്യയില്‍ സൗകര്യം ഒരുങ്ങുന്നത്.  സുഷമാ സ്വരാജ് ഇടപെട്ടാണ് വിസ അനുവദിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ പിതാവ്  കെന്‍ സയീദ് വിദേശ കാര്യ മന്ത്രിയായ സുഷമാ സ്വരാജിന് ട്വിറ്റര്‍ സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശം അയച്ചത്. ‘‘ഇവൻ എന്റെ മകനാണ്. അവന്റെ രോഗത്തെക്കുറിച്ചോ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സംഭവിക്കുന്നതിനെക്കുറിച്ചോ അറിയില്ല” എന്നായിരുന്നു കെന്നിന്റെ പോസ്റ്റ്.

ഇതിന് താഴെ ഇന്ത്യാക്കാരടക്കം സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശങ്ങളയിച്ചു.  ‘‘ഇല്ല. ഈ കുഞ്ഞ് സഹിക്കേണ്ടി വരില്ല. പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടുക. മെഡിക്കല്‍ വിസ ലഭ്യമാക്കാം എന്നായിരുന്നു സുഷമയുടെ ട്വീറ്റ്. ഇത് ലഭിച്ചതോടെ സയീദ് ഇന്ത്യന്‍ എംബസിയെ സമീപിച്ചു. നാല് മാസത്തേക്കുള്ള മെഡിക്കല്‍ വിസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്. സയീദ് ആവശ്യപ്പെട്ടത് മൂന്ന് മാസത്തേയും.

Sushma Swaraj helps Pakistani boy, treatment visa, Indian embassy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here