തളിപ്പറമ്പിൽ നിന്ന് 20 ലക്ഷത്തിന്റെ കുഴൽപ്പണം പിടിച്ചെടുത്തു

black money seized in thaliparambu 20 lakhs hawala money

തളിപ്പറമ്പ് മൊറാഴ സെൻട്രലിലെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു. പുതിയപുരയിൽ ഷാനവാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് വ്യാഴാഴ്ച്ച രാത്രി തളിപ്പറമ്പ് പോലീസ് കുഴൽപ്പണം പിടിച്ചത്. ഇയാൾ കുഴൽപ്പണ ഏജന്റാണെന്ന് പോലീസ് അറിയിച്ചു. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. 2000 രൂപയുടെ ഏഴ് കെട്ടുകളും 500 രൂപയുടെ പന്ത്രണ്ട് കെട്ടുകളുമായാണ് പണം സൂക്ഷിച്ചത്.

 

 

thaliparambu 20 lakhs hawala money

NO COMMENTS