Advertisement

ദിലീഷ് പോത്തന്റെ ദൃക്സാക്ഷിയും തൊണ്ടി മുതലും; ടീസര്‍ എത്തി

June 2, 2017
Google News 1 minute Read
Thondimuthalum Dhriksakshiyum

മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം ദൃക്സാക്ഷിയും, തൊണ്ടി മുതലും എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. പെരുന്നാള്‍ റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചേര്‍ത്തല, കാസര്‍കോട് ജില്ലകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

ഉര്‍വശി തീയറ്റര്‍സിന്‍റെ ബാനറില്‍ സന്ദീപ്‌ സേനന്‍, അനീഷ് എം തോമസ് എന്നിവരാണ്  ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഉര്‍വശി തീയറ്റേഴ്സിന്റെ രണ്ടാമത്തെ ചിത്രമാണിത്. നിമിഷ എന്ന പുതുമുഖ താരമാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമ്മൂട്,  അലന്‍സിയര്‍, ശ്രീകാന്ത് മുരളി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സജീവ് പാഴൂരാണ് തിരക്കഥ. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here