ടൈറ്റാനിയം കമ്പനി അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ

titanium

ട്രാവൻകൂർ ടൈറ്റാനിയം കമ്പനി അടച്ചു പൂട്ടാനുള്ള ഉത്തരവ് ഹൈകോടതി ഒരു മാസത്തേയ്ക്ക് തടഞ്ഞു. കമ്പനി ഉടൻ അടച്ചു പൂട്ടണം എന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവാണ് കോടതി തടഞ്ഞത്. കമ്പനി മലിനീകരണം നടത്തുന്നുവെന്ന നാട്ടുകാരുടേയും മത്സ്യതൊഴിലാളികളുടേയും പരാതിയിലായിരുന്നു കേന്ദ്ര ബോർഡിന്റെ നടപടി.

എന്നാൽ കമ്പനിയിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് ട്രയൽ റൺ ആരംഭിച്ചത് കണക്കിലെടുക്കാതെ യാണ് ഉത്തരവെന്ന് ഹർജിക്കാർ ആരോപിച്ചു. ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവർത്തന ക്ഷമതാ റിപ്പോർട്ട് ഒരു മാസത്തിനകം പൂർത്തിയാക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദ്ദേശം നൽകി. അടച്ചുപൂട്ടൽ ഉത്തരവിനെതിരെ കമ്പനി മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളുമാണ് കോടതിയെ സമീപിച്ചത്.

 

High Court | Titanium |

NO COMMENTS