ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി സെക്ഷന്‍സ് കോടതി ജാമ്യാപേക്ഷ രണ്ട് തവണ തള്ളിയിരുന്നു. ഇന്നലെയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്നാണ്  ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഹര്‍ജി അടുത്ത ആഴ്ച കോടതി പരിഗണിക്കും.

robin vadakamcheri,kottiyoor rape case,

NO COMMENTS