മുഖ്യമന്ത്രിയുടെ മെട്രോ സന്ദർശനം; ആലുവ എംഎൽഎയെ അവഗണിച്ചു

kochi metro

കൊച്ചി മെട്രോയിലേക്ക് സ്ഥലം എംഎൽഎയെ ക്ഷണിച്ചില്ലെന്ന് പരാതി. ആലുവ എംഎൽഎ അൻവർ സാദത്തിനെ ക്ഷണിച്ചില്ലെന്നാണ് പരാതി. ഇന്ന് മെട്രോ നിരീക്ഷിക്കാൻ മുഖ്യമന്ത്രി കൊച്ചിയിലെത്തുന്നുണ്ട്. ആലുവ മുതൽ പാലാരിവട്ടം വരെ മുഖ്യമന്ത്രി മെട്രോയിൽ സഞ്ചരിക്കും.

​ആ​ദ്യ സ്​​റ്റേ​ഷ​നാ​യ ആ​ലു​വ​യി​ൽ​നി​ന്ന് പാ​ലാ​രി​വ​ട്ടം വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി യാ​ത്ര ചെ​യ്യു​ക. ഇതിന് ശേഷം മെ​ട്രോ​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ സൗ​രോ​ർ​ജ വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മുഖ്യമന്ത്രി നിര്‍വഹിക്കും. ആ​ലു​വ മെ​ട്രോ സ്​​റ്റേ​ഷ​നി​ലാണ് ഉദ്ഘാടന ചടങ്ങ്. മു​ട്ടം യാ​ർ​ഡി​ലെ ഓ​പ​റേ​ഷ​ന​ൽ ക​ൺ​ട്രോ​ൾ സെന്ററും മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.

NO COMMENTS