കെയു അരുണനെതിരായ നടപടി താക്കീതില്‍ ഒതുങ്ങും

ku arunan

ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണനെതിരായ നടപടി താക്കീതില്‍ ഒതുങ്ങും. എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമായ സാഹചര്യത്തിലാണ്  നടപടി താക്കീതിലൊതുക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്.

ഇക്കഴിഞ്ഞ മെയ് 31 നാണ് അരുണന്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. എംഎല്‍എ എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് ,ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നുംമാണ് അരുണന്‍ നല്‍കിയ വിശദീകരണം.  ഇനി ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടി നേതൃത്വം അരുണന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS