ശുദ്ധിയാകൂ; ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പുമായി ദളിത് സംഘടന

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്തെ കുശിനഗർ ജില്ലയിലെ ദലിതർക്ക് സോപ്പും ഷാംപുവും നൽകി വൃത്തിയാകാൻ പറഞ്ഞ നടപടിയിൽ പ്രതിഷേധവുമായി ദളിത് സംഘടനകൾ രംഗത്ത്. വൃത്തിയാകാൻ ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പ് അയച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗുജറാത്തില ഒരു ദളിത് സംഘടന.

ഡോ. അംബേദ്കർ വിചാൻ പ്രതിബന്ധ് സമിതി എന്ന സംഘടനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദലിതരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ് ഈ സോപ്പ് ഉപയോഗിച്ച് ആദിത്യനാഥിന് വൃത്തിയാകാമെന്നും ദലിത് വിഭാഗത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായത്തിൽപ്പെട്ട സ്ത്രീയാണ് ഇത് നിർമ്മിക്കുകയെന്നും സംഘടന പറഞ്ഞു.

UP | Uttarpradesh | Yogi Adithyanath |

 

NO COMMENTS