വിവാദ വ്യവസായി ദിലീപ് രാഹുലന്​ ദുബായില്‍ തടവുശിക്ഷ

rahulan

ലാവ്​ലിന്‍ കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായി ദിലീപ് രാഹുലന്​ ദുബായില്‍ തടവുശിക്ഷ. ചെക്ക് കേസിലാണ് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്.ഇന്ത്യക്കാരനായ എസ്.ടി. വിനോദ് ചന്ദ്ര നല്‍കിയ പരാതിയിലാണ് വിധി. ദിലീപ് ഒപ്പുവെച്ച, 38 കോടി രൂപയുടെ രണ്ടു ചെക്ക്​, ആവശ്യത്തിനു ഫണ്ട് ഇല്ലാത്തതിനെ തുടര്‍ന്നു മടങ്ങിയതിനാണ് കേസ്.
ദിലീപ് രാഹുലനെതിരെ ദുബായി സര്‍ക്കാര്‍ ഇൻറർപോൾ വഴി രാജ്യാന്തര അറസ്​റ്റ് വാറൻറ്​ പുറപ്പെടുവിച്ചിരിക്കുകയാണ്.

ദുബായ് ജബല്‍അലി കേന്ദ്രമായ പസഫിക് കണ്‍ട്രോള്‍ എന്ന ​െഎ.ടി സ്ഥാപനത്തി​​​​െൻറ ഉടമയും കൊച്ചി സ്വദേശിയുമായ ദിലീപ് രാഹുലന്‍ ലാവ്​ലിൻ കമ്പനിയില്‍ ബിസിനസ് ഡെവലപ്​മെന്റ് ഓഫീസറായിരുന്നു. ലാവ് ലിന്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ രാഹുലനെ ചോദ്യം ചെയ്തിട്ടുണ്ട്.

rahulan, dileep rahulan,lavlin case,

NO COMMENTS