കേന്ദ്രം ഈസ്റ്റ് ഇന്ത്യാ കമ്പനിയോ; ജി എസ് ടിയ്‌ക്കെതിരെ കമൽ ഹാസൻ

kamal-hassan

ജി.എസ്.ടി(ചരക്ക് സേവന നികുതി) പ്രാബല്യത്തിൽ വന്നാൽ പ്രാദേശിക സിനിമാ മേഖല തകരുമെന്ന് നടനും നിർമ്മാതാവുമായ കമൽഹാസൻ. നികുതി വർദ്ധനവ് നടപ്പിലാക്കുന്നത് പ്രാദേശിക സിനിമകളുടെ തകർച്ചക്ക് കാരണമാകും. താനടക്കമുള്ള പലരും അഭിനയം നിർത്തേണ്ടി വരുമെന്നും കമൽഹാസൻ പ്രതികരിച്ചു.

വിനോദമേഖലയിൽ 28 ശതമാനമായാണ് സേവന നികുതി വർദ്ധിപ്പിച്ചിരിക്കുന്നത്. ജി എസ് ടിയെ സ്വാഗതം ചെയ്യുന്നു. ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ പ്രദേശിക സിനിമകളെയും ഹോളിവുഡ്, ബോളിവുഡ് സിനിമകളെയും ഒരു തട്ടിൽ കാണാൻ കഴിയില്ല. ചരക്കു സേവന നികുതി 18 ശതമാനമാക്കി കുറച്ചില്ലെങ്കിൽ പ്രാദേശിക സിനിമകൾക്ക് അതിജീവിക്കാനാകില്ലെന്നും കമൽഹാസൻ. സർക്കാരിന് വേണ്ടിയല്ല ജോലി ചെയ്യുന്നത്. തോന്നിയ പോലെ നികുതി പിരിക്കാൻ കേന്ദ്രം ഈസ്റ്റ് ഇന്ത്യ കമ്പനിയാണോ എന്നും കമൽ ഹാസൻ.

kamal hassan gst entertainment sector

NO COMMENTS