സംഘാടനത്തിലെ പിഴവ്; സോളാർ എനർജി പ്രൊജക്ട് ഉദ്ഘാടനം റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരുന്ന സോളാർ എനർജി പ്രൊജക്ട് ഉദ്ഘാടനം റദ്ദാക്കി. കെഎംആർഎല്ലിന്റം സംഘാടനത്തിലെ പിഴവാണ് ഉദ്ഘാടനം മാറ്റി വയ്ക്കാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉദ്ഘാടനത്തിനായി ഒരുക്കിയ വേദിയിൽനിന്ന് കസേരകൾ മാറ്റി തുടങ്ങി.

സ്ഥലം എംഎൽഎയേയോ മറ്റ് പ്രതിനിധികളേയോ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ഇതെ തുടർന്ന് പ്രതിനിധികൾ മെട്രോയിലേക്ക് മാർച്ച് നടത്തി. തന്നെ ക്ഷണിക്കാത്തതിൽ ആലുവ എംഎൽഎ അനവർ സാദത്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പത്രത്തിലൂടെയാണ് ഉദ്ഘാടന വിവരം അറിഞ്ഞതെന്നാണ് എംഎൽഎ അറിയിച്ചത്.

NO COMMENTS