ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍; ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ തീരുമാനം

driving

വാഹനം ഓടിയ്ക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ ഉന്നത തല തീരുമാനം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ എറണാകുളം കളക്ട്രേറ്റില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ഇത്തരത്തില്‍ വണ്ടി ഓടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മഫ്തിയിലായിരിക്കും ഇവരുടെ സേവനം. ഇവര്‍ ക്യാമറയില്‍ ഇത് ചിത്രീകരിക്കും. വാഹനമുടമയ്ക്ക് ഇത് സംബന്ധിച്ച നോട്ടീസ് അയക്കും. അഥവാ ഉടമയല്ല ആ സമയത്ത് വണ്ടി ഓടിച്ചതെങ്കില്‍ ഓടിച്ച ആളെ കണ്ടെത്തേണ്ട ബാധ്യ ഉടമയ്ക്കാണ്. തെളിവായി ഫോട്ടോ ഹാജരാക്കിയ ശേഷമാണ് ലൈസന്‍സ് സസ്പെന്റ് ചെയ്യുക. അമിത വേഗം, അമിത ഭാരം,ട്രാഫിക് സിഗ്നല്‍ ലംഘനം തുടങ്ങിയവയ്ക്കും സസ്പെന്റ് ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

NO COMMENTS