പെട്രോൾ ഡീസൽ കാറുകളുടെ വിൽപ്പന ഉടൻ നിലക്കും

electric car.1

രാജ്യത്ത് പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന പൂർണ്ണമായും അവസാനിപ്പിക്കാൻ സാധ്യത. ഇലക്ട്രിക് കാറുകളിലേക്ക് മാറാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയ്‌ക്കൊരുങ്ങുന്നത്. 13 വർഷത്തിനുള്ളിൽ പൂർണ്ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറാനുള്ള പദ്ധതി കേന്ദ്ര സർക്കാർ തയ്യാറാക്കി.

എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും വാഹനങ്ങൾ ഓടുന്നതിലെ ചെലവ് കുറയ്ക്കുന്നതിനും ഇതുവഴി കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. ഘനവ്യവസായ വകുപ്പും നീതി ആയോഗും ചേർന്ന് ഇലക്ട്രിക് കാറുകളുടെ പ്രചാരം വർധിപ്പിക്കുന്നതിനുള്ള നയത്തിന് രൂപം നൽകി വരികയാണെന്ന് ഊർജ്ജമന്ത്രി പീയുഷ് ഗോയൽ.

ചെലവ് കുറവാണെന്ന് ഉറപ്പായാൽ ആളുകൾ ഇലക്ട്രിക് കാറുകളിലേക്ക് മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി വൈദ്യുതി വ്യവസായത്തിന് സർക്കാർ സഹായം നൽകും.

 

petrol | diesel | elecric car |

NO COMMENTS