ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം രണ്ടായി

attack

ജമ്മുകാശ്മീരില്‍ അനന്തനാഗ് ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികരുടെ എണ്ണം രണ്ടായി. നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്നേ മുക്കാലിനാണ് ആക്രമണം ഉണ്ടായത്. ഹിസ്ബുള്‍ മുജാഹീദിനും ലഷ്കര്‍ ഇ തോയിബയ്ക്കും വേരുകളുള്ള തെക്കന്‍ കാശ്മീരിലാണ് ആക്രമണം നടന്നതെന്നതിനാല്‍ ഇവിടെ അതീവ ജാഗ്രതയ്ക്ക് സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഇവിടെ ഭീകരര്‍ക്കായി തെരച്ചിലും ആരംഭിച്ചിട്ടുണ്ട്. എകെ 47ഉപയോഗിച്ചാണ് ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്.

terrorist attack, kashmir, two soldiers killed

NO COMMENTS