യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ കിരീടം ലക്ഷ്യമിട്ട് റയൽമാഡ്രിഡും ജുവന്റ്‌സും ഇന്നിറങ്ങും

0
17
UEFA

ക്ലബ് ഫുട്‌ബോൾ കിരീടം ലക്ഷ്യമിട്ട് റയൽമാഡ്രിഡും ഇറ്റാലിയൻ ക്ലബ്ബായ ജുവന്റ്‌സും ഇന്ന് കളത്തിലിറങ്ങും. രാത്രി 12.15 ന് കാർസിഫിലെ മില്ലേനിയം സ്റ്റേഡിയത്തിലാണ് കലാശ പോരാട്ടം. നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് കിരീടം നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

ഇന്ന് ജയിച്ചാൽ തുടർച്ചയായി രണ്ട് തവണ യുവേഫാ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്ന ടീമെന്ന ചരിത്ര നേട്ടവും റയലിന് സ്വന്തമാകും. ടൂർണമെൻരിലിതുവരെ തോൽവിയറിയാതെയാണ് ജുവന്റ്‌സ് വരുന്നത്. സെമിഫൈനലിൽ ഇരുപാദങ്ങളിലുമായി 4-1ന് യോഗ്യത നേടിയത്. മറുവശത്ത് റയൽ ബദ്ധവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-2 ന് തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്.

NO COMMENTS