പെൺകുട്ടികൾ പ്രദർശനവസ്തുക്കളല്ല; അൽഫോൺസ് സ്‌കൂളിലെ യൂണിഫോമിനെതിരെ പ്രതിഷേധം

uniform alphonsa school

പെൺകുട്ടികളെ പ്രദർശന വസ്തുക്കളാക്കുന്ന സ്‌കൂൾ യൂണിഫോമിനെതിരെ പ്രതിഷേധം രൂക്ഷം. കോട്ടയം ഈരാറ്റുപേട്ട, അരുവിത്തറയിലെ അൽഫോൺസാ പബ്ലിക് സ്‌കൂളിലെ യൂണിഫോമിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. കുട്ടികളെ വേഷം കെട്ടിക്കുന്ന, ശരീര പ്രദർശനമാകുന്ന കാഴ്ചയാണ് സ്‌കൂൾ യൂണിഫോം ഒറ്റ നോട്ടത്തിൽതന്നെ നൽകുന്നത്. ഈ യൂണിഫോം ധരിച്ച് എങ്ങനെയാണ് പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങുക എന്നാണ് സോഷ്യൽ മീഡയയിലൂടെ ഉയരുന്ന ചോദ്യം.

ഫോട്ടോഗ്രാഫറായ സക്കറിയ പൊൻകുന്നം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് യാഥാർത്ഥ്യം പുറംലോകമറിഞ്ഞത്. വസ്ത്ര ധാരണത്തിൽ ഓരോരുത്തകർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ യൂണിഫോം, സ്‌കൂൾ നിഷ്‌കർഷിക്കുന്നതായതിനാൽ എല്ലാ വിദ്യാർത്ഥികൾക്കും സ്വീകാര്യമായ വസ്ത്രമാകുന്നതാണ് പതിവ്.

ഈ വേഷം പിടിഎ അംഗീകരിച്ചതാണോ എന്നാണ് പൊതുവെ ഉയരുന്ന ചോദ്യം. ഇത്തരം കോപ്രായങ്ങൾ കാണിക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കണം. രക്ഷിതാക്കളുടെ മൗനാനുവാദം ഭയത്താലാണോ എന്ന് തുടങ്ങിയ സംശയങ്ങളും നിരവധിപേർ ഉയർത്തുന്നുണ്ട്.

school uniform

NO COMMENTS