ബെംഗളൂരുവില്‍ മാനഭംഗത്തിനിരയായ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

rape retired SI caught for raping minor child

ബെംഗളൂരുവില്‍ മാനഭംഗത്തിന് ഇരയായി റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരം. കെജി ഹള്ളി പോലീസ് പരിധിയില്‍ ഇന്നലെ (ശനി)യാണ് പെണ്‍കുട്ടിയ തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ വിരലുകള്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. പ്ലാസ്റ്റിക്ക് പെറുക്കി വില്‍ക്കുന്ന ആള്‍ പിടിയിലായെന്ന് സൂചനയുണ്ട്.

നിര്‍മ്മാണ തൊഴിലാളികളായ ചിത്രദുര്‍ഗ്ഗ സ്വദേശികളുടെ മകളാണ് മാനഭംഗത്തിനിരയായത്. ഒന്നില്‍ കൂടുതല്‍ പേര്‍ കുട്ടിയ മാനഭംഗത്തിന് ഇരയാക്കിയെന്നാണ് പ്രാഥമിക നിഗമനം. റോഡരികിലെ കുടിലിലാണ് ഇവര്‍ താമസിച്ചിരുന്നത്.വീടിനു ദൂരെയായി റോഡരുകില്‍ ബോധം നശിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ബെംഗളൂരു ഈസ്റ്റ് പോലീസ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജയ് ഹിലരി അറിയിച്ചു.

rape, child raped,bangaluru,

NO COMMENTS