അനുഷ്ക വിവാഹിതയാകുന്നു!

anushka

ബാഹുബലി താരങ്ങളായ പ്രഭാസിന്റേയും അനുഷ്കയുടേയും വിവാഹം എപ്പോഴും ചര്‍ച്ചയാണ്. പ്രഭാസ് വിവാഹിതനാകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രഭാസിന്റെ തന്നെ വീട്ടുകാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവാഹ വാര്‍ത്ത അനുഷ്കയുടേതാണ്. ഈ വര്‍ഷം അവസാനത്തോടെ അനുഷ്കയുടെ വിവാഹം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ബാഹുബലി വിജയാഘോഷത്തിനായി വിദേശത്ത് ബാഹുബലി സംഘം എത്തിയപ്പോള്‍ അനുഷ്ക ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. അനുഷ്ക എവിടെ എന്ന അന്നത്തെ ചോദ്യത്തിനാണ് ഇപ്പോള്‍ വിവാഹ വാര്‍ത്തയോടെ സ്ഥിരീകരണം വന്നിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് പോയിരുന്നതിനാലാണ് അനുഷ്ക അന്ന് വിദേശത്ത് വിജയാഘോഷങ്ങള്‍ക്ക് എത്താതിരുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

NO COMMENTS