ബ്രിട്ടണിലെ ഭീകരാക്രമണത്തിൽ അപലപിച്ച് തെരേസാമേ

theresa may

ലണ്ടൻ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാമേ രംഗത്ത്. ഭീകരാക്രമണമാണ് ഉണ്ടായതെന്നും ഇതേക്കുറിച്ച് അടിയന്തര അന്വേഷണം നടക്കുകയാണെന്നും തെരേസാമേ വ്യക്തമാക്കി. സംഭവം തീർത്തും അപലപനീയമാണെന്നും അവർ കൂട്ടിച്ചേർത്തു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും തെരേസാമേ പറഞ്ഞു. സംഭവം ഞെട്ടിക്കുന്നതും ക്രൂരവുമാണെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെർമി കോർബിൻ.

NO COMMENTS