ദിനകരനെ ചൊല്ലി എഐഎഡിഎംകെയിൽ വീണ്ടും തർക്കം

t t v dinakaran

പാർട്ടിയിലേക്ക് മടങ്ങി എത്തിയ ദിനകരനെ ചൊല്ലി എ.ഐ.എ.ഡി.എം.കെ. യിൽ പുതിയ തർക്കം. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കൂടിയായ ടി.ടി.വി ദിനകരന്റെ തിരിച്ച് വരവോടെ പാർട്ടിയിൽ ഒരു പിളർപ്പിന് സാധ്യതയേറി. താൻ സജീവമായി പാർട്ടിയിൽ മുന്നോട്ട് പോവുമെന്നാണ് ദിനകരൻ അറിയിച്ചിരിക്കുന്നത്.

ഒരംഗത്തെ പുറത്താക്കാൻ ജനറൽ സെക്രട്ടറി ശശികലക്ക് മാത്രമേ അധികാരമുള്ളു എന്ന് ദിനകരൻ പറഞ്ഞു. അതുകൊണ്ടു തന്നെ ആരെങ്കിലും തന്നെ പുറത്താക്കിയാൽ അംഗീകരിക്കില്ലെന്നും ദിനകരൻ പറഞ്ഞു. ദിനകരൻ ശശികലയുമായി ജയിലിൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. അതിനു ശേഷമാകും കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുക.

NO COMMENTS