എറണാകുളം പനിക്കിടക്കയിൽ

fever

ജൂൺ മാസം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ എറണാകുളം ജില്ലയിൽ പനി ബാധിച്ച് ആശുപത്രിയിലെത്തിയത് 1825 പേർ. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1 മലേറിയ എന്നിവ എറണാകുളത്ത് സ്ഥിരീകരിച്ചു. മഴ ശക്തമായതോടെയാണ് പനിബാധിതരുടെ എണ്ണവും വർദ്ധിച്ചിരിക്കുന്നത്.

63 പേരെ ഡങ്കിപ്പനി ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേരിൽ എലിപ്പനിയും സ്ഥിരീകരിച്ചു.

സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ് ഇത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾകൂടി പരിശോധിച്ചാൽ എണ്ണം ഇനിയും വർദ്ധിക്കും. ആലുവ, പുതുവൈപ്പിൻ, കളമശ്ശേരി, കോടനാട്, കാക്കനാട്, പറവൂർ, കാലടി എന്നിവിടിങ്ങളിലാണ് പനി ബാധിതർ കൂടുതലും.

NO COMMENTS