32 സ്വകാര്യമെഡിക്കൽ കോളേജുകളിലെ പ്രവേശനം കേന്ദ്രം തടഞ്ഞു

medical MBBS through govt counceling

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ രണ്ട് വർഷത്തേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയം തടഞ്ഞു. 32 സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കാണ് വിലക്ക്. കോളേജുകൾക്ക് പ്രവേശനാനുമതി നൽകിയ സുപ്രീം കോടതി നിയോഗിച്ച പാനലിന്റെ അനുമതി മറികടന്നാണ് സർക്കാർ തീരുമാനം.

കോളേജുകൾ സെക്യൂരിറ്റി തുകയായി നൽകിയ രണ്ട് കോടി രൂപ സർക്കാർ കണ്ടുകെട്ടി. എന്നാൽ നിലവിൽ പഠനം നടത്തുന്നവർക്ക് തുടരാൻ സർക്കാർ അനുമതി നൽകി. 4000 വിദ്യാർത്ഥികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

അടിസഥാന സൗകര്യങ്ങളുടെ കുറവുകളാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി അരുൺ സംഗാൾ പറഞ്ഞു. നിലവിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS