ഈ എടിഎം തരുന്നത് പണമല്ല; കുടിവെള്ളം

water atm

ഈ എടിഎമ്മിൽനിന്ന് ലഭിക്കുന്നത് പണമല്ല, പകരം അതിലും വിലമതിക്കുന്ന കുടിവെള്ളം. ഹൈദരാബാദിലാണ് ജല എടിഎമ്മുകൾ സ്വീകാര്യമാകുന്നത്. ഒരു രൂപ നൽകിയാൽ എടിഎമ്മിൽനിന്ന് വെള്ളം ലഭിക്കും. കുപ്പിയുമായി എടിഎമ്മിൽ എത്തിയാൽ ആവശ്യത്തിന് ഒരു രൂപ നൽകി ആവശ്യത്തിന് വെള്ളവുമായി മടങ്ങാം. യാത്രക്കാർക്കാണ് പദ്ധതി കൂടുതൽ ഉപയോഗപ്രദം.

സെക്കന്തരബാദ് കന്റോൺമെന്റ് ബോർഡ് (എസ്‌സിബി) ഒരു വർഷം മുമ്പാണ് ഹൈദരബാദ് ടൗണിന്റെ വിവിധ പ്രദേശങ്ങളിലായി ജല എടിഎമ്മുകൾ സ്ഥാപിച്ചത്. ശുദ്ധമായ തണുത്തവെള്ളമാണ് ഇതുവഴി ലഭിക്കുന്നത്.

ലാൽ ബസാർ, ടാഡ്ബണ്ട്, ബാൽമറായ്, ബോലറാം, ബവനേപ്പള്ളി എന്നിടങ്ങളിൽ നിലവിൽ ജല എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. പുതുതായി അഞ്ച് സ്ഥലങ്ങളിൽ കൂടി എടിഎം സ്ഥാപിക്കാൻ പദ്ധിതിയിലാണ് ഇവർ.

കുഴൽക്കിണർ വഴിയാണ് ജല എടിഎമ്മുകളിൽ വെള്ളം നിറയ്ക്കുന്നത്. അറുപത് ലിറ്റർ വെള്ളം വരെ സംഭരിക്കാനുള്ള ശേഷി എടിഎമ്മുകൾക്ക് ഉണ്ട്. വെള്ളം തീർന്നാൽ പൈപ്പ് വഴി വീണ്ടും ജലം എടിഎമ്മിലേക്ക് പമ്പ് ചെയ്യും.

Hyderabad water ATM are real life savers just rs 1

NO COMMENTS