ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർത്തുവെന്ന് പാക്കിസ്ഥാൻ; ദൃശ്യങ്ങൾ പുറത്തുവിട്ടു

indian army

ഇന്ത്യൻ സൈനികരെ വധിച്ചെന്ന വാദത്തിന് പിന്നാലെ നിയന്ത്രണ രേഖയിലെ സൈനിക പോസ്റ്റുകൾ തകർത്തുവെന്ന വാദവുമായി പാക്കിസ്ഥാൻ. ആക്രമണത്തിന്റെ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. പാക്ക് സൈനിക വക്താവ് മേജർ ജനറൽ അസിഫ് ഗഫൂർ ആണ് ട്വിറ്ററിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

സാധാരണക്കാരായ ജനങ്ങൾക്ക് നേരെ ഇന്ത്യൻ ജനത അഴിച്ചുവിട്ട വെടിവെപ്പിനുള്ള തിരിച്ചടി എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ്, നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നുണ്ടായ തിരിച്ചടിയിൽ അഞ്ച് ഇന്ത്യൻ സൈനികരെ വധിച്ചതായി പാക് സേന അവകാശപ്പെട്ടത്. എന്നാൽ ഇന്ത്യൻ സേന ഇത് നിഷേധിച്ചിരുന്നു.

NO COMMENTS