മഴ പെയ്തിറങ്ങി; ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം മുടങ്ങി

cricket

ആരാധകരുടെ ആവേശം തല്ലിക്കെടുത്തി ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം മുടങ്ങി. തുടക്കം മുതൽ ഭീഷണിയായി നിലനിൽക്കുന്ന മഴ പത്താം ഓവറിൽ പെയ്തിറങ്ങിയതോടെയാണ് ഐസിസി ചാംപ്യൻസ് ട്രോഫി കളി തടസ്സപ്പെട്ടത്. ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ഓപണർമാരായ രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവർ ഇന്ത്യയെ 9.5 ഓവറിൽ 46 റൺസിലെത്തിച്ചു. പാക് ബൗളർമാർ തുടക്കത്തിൽ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന് മഴയുടെ ഭീഷണി തുടക്കത്തിലേ ഉണ്ടായിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏകദിന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

NO COMMENTS