1000കോടിയില്‍ മഹാഭാരതം; ടൈറ്റില്‍ ലോഞ്ച് തത്സമയം കാണാം

എം ടി വാസുദേവൻനായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം സിനിമയാകുമ്പോൾ പേര് മഹാഭാരതമെന്ന് തന്നെ.അബുദാബിയില്‍ നടന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിലാണ് ചിത്രത്തിന്റെ പേര് മഹാഭാരതം എന്ന് തന്നെയായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.അതേ സമയം രണ്ടാമൂഴം എന്ന പേര് കേരളത്തിലെ ജനഹൃദയങ്ങളിൽ പതിഞ്ഞതിനാൽ മലയാളത്തിൽ ചിത്രത്തിന് രണ്ടാമൂഴം എന്ന ടൈറ്റിലായിരിക്കും നൽകുക.   സംവിധായകൻ വി എ ശ്രീകുമാര മേനോനും നിർമ്മാതാവ് ബി ആർ ഷെട്ടിയുമാണ് ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ പേര് അനൗണ്‍സ് ചെയ്തത്.

NO COMMENTS