രണ്ടാമൂഴത്തിന്റെ ചലച്ചിത്രാഖ്യാനം മഹാഭാരതത്തിന്‌ മോഡിയുടെ പിന്തുണ

modi mahabharatham

എം ടി വാസുദേവൻ നായരുടെ വിഖ്യാത നോവൽ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാഖ്യാനം മഹാഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണ. ഇന്ത്യയുടെ അഭിമാനമായി മാറുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് നിർമ്മാതാവിനയച്ച കത്തിൽ മോഡി പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് ചിത്രം നിർമ്മിക്കുക. ചിത്രത്തിനുള്ള പിന്തുണ ഉറപ്പാക്കാൻ അണിയറ പ്രവർത്തകർ ജൂൺ ഏഴിന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച്ച നടത്തും.

നേരത്തെ മഹാഭാരതം എന്ന് പേരിടുന്നതിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. ചിത്രം മലയാളത്തിൽ രണ്ടാമൂഴമെന്ന പേരിലും ഇതര ഭാഷകളിൽ മഹാഭാരതമെന്ന പേരിലുമായിരിക്കും പുറത്തിറങ്ങുക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews