സൈന്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം

bipin rawath 

സ്ത്രീകള്‍ക്കു ഇന്ത്യന്‍ സൈന്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍.

യുദ്ധമുന്നണികളിലും ഏറ്റുമുട്ടലുകള്‍ക്കും അധികം വൈകാതെ സ്ത്രീകളെ നിയോഗിക്കാനുള്ള പദ്ധതിയുണ്ടെന്ന് കരസേനാ മേധാവി വ്യക്തമാക്കി. സൈനിക പോലീസ് ആയിട്ടാകും ആദ്യം സ്ത്രീകള വിനിയോഗിക്കുക, പതുക്കെയാകും യുദ്ദമുഖത്തേക്കും സൈനിക ഓപ്പറേഷനുകള്‍ക്കും അവരെ നിയോഗിക്കുകയെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. നിലവില്‍ കരസേനയുടെ മെഡിക്കല്‍,നിയമം,വിദ്യാഭ്യാസം,സിഗ്നല്‍ എഞ്ചിനീയറിങ് എന്നീ മേകലകളില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

bipin rawath

NO COMMENTS