എൻസിപി കേരള ഘടകത്തിൽ കലാപം

thomas chandi

കേരളത്തിൽ എ​ന്‍.​സി.​പിയിൽ കലാപം. സംസ്ഥാന നേതൃത്വവും മന്ത്രി തോമസ് ചാണ്ടിയും തമ്മിൽ ഇടയുകയാണ്. ത​​ന്‍റെ മ​ന്ത്രി​സ്ഥാ​നം വൈ​കി​പ്പി​ക്കാ​ന്‍ ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍ ശ്ര​മി​ച്ച​താ​യി കഴിഞ്ഞ ദിവസം കു​വൈ​ത്തി​ല്‍ തോമസ് ചാണ്ടി ആരോപിച്ചിരുന്നു. അതെ സമയം  ഉഴവൂർ വിജയനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുന്നതിനോട് താൽപര്യമില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു.

എ.കെ ശശീന്ദ്രൻ കുറ്റവിമുക്തനായി മടങ്ങിവന്നാൽ മന്ത്രിസ്ഥാനം തിരികെ നൽകാൻ തയാറാണെങ്കിലും അത് തീരുമാനിച്ചു പറയേണ്ടത് സംസ്ഥാന നേതാക്കളല്ല. പാർട്ടി അധ്യക്ഷൻ ശരത് പവാർ പറഞ്ഞാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും മന്ത്രി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.  എ​ന്‍.​സി.​പി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ മാ​ണി സി. ​കാ​പ്പ​നും ഉ​ഴ​വൂ​ർ വി​ജ​യ​നെ​തി​രെ തി​രി​ഞ്ഞി​രു​ന്നു.

NO COMMENTS