Advertisement

ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാള്‍; റെയില്‍വെ മുക്കാല്‍ ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് കോടതി

June 4, 2017
Google News 0 minutes Read
indian-railway-stations

റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ യാത്ര ചെയ്തത് കാരണം യാത്രക്കാരന് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതിനാല്‍ യാത്രക്കാരന്    റെയില്‍വേ 75000രൂപ നല്‍കാന്‍ വിധി. ഡല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്. ഈ തുകയുടെ മൂന്നിലൊന്ന് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടിടിആറിന്റെ കയ്യില്‍ നിന്നാണ് ഈടാക്കേണ്ടതെന്നും വിധിയില്‍ പറയുന്നു.

വിശാഖപ്പട്ടണത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത വി വിജയകുമാറിന്റെ പരാതിയിലാണ് നടപടി. താഴത്തെ ബര്‍ത്ത് ബുക്ക് ചെയ്ത ഇയാളുടെ ബര്‍ത്ത് ഇടയ്ക്ക് വച്ച് കയറിയ ചിലര്‍ കൈവശപ്പെടുത്തുകയായിരുന്നു. പരാതിപ്പെടാന്‍ ടിടിആറിനെ അന്വേഷിച്ചെങ്കിലും അവിടെ കണ്ടെത്തിയില്ലെന്നും പരാതിയിലുണ്ട്. 2003 മാര്‍ച്ച് 30ന് ദക്ഷിണ്‍ എക്സ്പ്രസിലാണ് വിജയകുമാറിന് ദുരനുഭവം ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here