പശുവിനെ രക്ഷിക്കാൻ വെട്ടിച്ചുമാറ്റിയ പോലീസ്‌ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു

police-jeep-tries-to-save-cow-kills-woman

റോഡിലേക്ക് ചാടിയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് ജീപ്പ് ഇടിച്ച് വീട്ടമ്മ മരിച്ചു. ഉത്തർപ്രദേശിലെ ഹരിയാനിലാണ് ഉഷാദേവി എന്ന വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിൽ ഉഷാദേവിയുടെ രണ്ട് കൊച്ചുമക്കൾക്കുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടയിലാണ് പോലീസ് വാഹനം വീട്ടമ്മയെ ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉഷാദേവിയുടെ മേൽ ജീപ്പ് പാഞ്ഞ് കയറുകയായിരുന്നു. തൽക്ഷണം തന്നെ ഇവർ മരിച്ചു. പേലീസ് ഡീപ്പ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

NO COMMENTS