യുപിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചു; 22 മരണം

യുപിയിൽ ട്രക്കും ബസ്സും കൂട്ടിയിടിച്ച തീപിടിച്ച് 22 പേർ വെന്തു മരിച്ചു. ഇന്ന് പുലർച്ചയോടെ ബറേലി ദേശീയപാത 24ലാണ് സംഭവം. സംസ്ഥാന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ന്യൂഡൽഹിയിൽ നിന്ന് യുപിയിലെ ഗോണ്ട ഡിപ്പോയിലേക്ക് പോകുന്ന ബസ്സാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഇടിച്ച ഉടനെ ഇരുവണ്ടികളും തീപിടിയ്ക്കുകയായിരുന്നു. യാത്രക്കാൻ ഉറക്കത്തിലായിരുന്നത് ദുരന്തത്തിന്റെ തീവ്രത കൂട്ടി. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ബസിൽ എത്രപേരുണ്ടായിരുന്നു എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മരിച്ചവരിൽ പലരേയും തിരിച്ചറിയാനും സാധിച്ചിട്ടില്ല.

bus accident

NO COMMENTS