Advertisement

വിവാദ യൂണിഫോം അൽഫോൺസ് സ്‌കൂൾ പിൻവലിച്ചു

June 5, 2017
Google News 1 minute Read
uniform alphonsa school

വൻ വിവാദമായതോടെ കോട്ടയം, ഈരാറ്റുപേട്ടയിലെ അരുവിത്തറ അൽഫോൺസ് പബ്ലിക് സ്‌കൂളിലെ യൂണിഫോം അധികൃതർ പിൻവലിച്ചു.

കുട്ടികളെ അപമാനിക്കുന്ന രീതിയിലാണ് യൂണിഫോം ഡിസൈൻ ചെയ്തിരിയ്ക്കുന്നതെന്ന ആക്ഷേപം ഉയരുകയും ബാലാവകാശ കമ്മീഷൻ പരാതി സ്വീകരിക്കുകയുംചെയ്ത സാഹചര്യത്തിലാണ് പിടിഎ യൂണിഫോം നീക്കം ചെയ്തത്.

Read Also : പെൺകുട്ടികൾ പ്രദർശനവസ്തുക്കളല്ല; അൽഫോൺസ് സ്‌കൂളിലെ യൂണിഫോമിനെതിരെ പ്രതിഷേധം

കുട്ടികളെ വേഷം കെട്ടിക്കുന്ന, ശരീര പ്രദർശനമാകുന്ന കാഴ്ചയാണ് സ്‌കൂൾ യൂണിഫോം ഒറ്റ നോട്ടത്തിൽതന്നെ നൽകുന്നത്. ഈ യൂണിഫോം ധരിച്ച് എങ്ങനെയാണ് പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങുക തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡയയിലൂടെ ഉയർന്നിരുന്നു. ഫോട്ടോഗ്രാഫറായ സക്കറിയ പൊൻകുന്നം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് യൂണിഫോം ചർച്ചയാകുന്നത്.

സ്‌കൂളിന്റെ സൽപ്പേര്‌ കളങ്കപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മോശമായി ഫോട്ടോഷോപ്പ് ചെയ്ത യൂണിഫോം അൽഫോൺസാ പബ്ലിക് സ്‌കൂളിന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here