അനുഷ്കയുടെ നായകനായി ഉണ്ണി മുകുന്ദൻ, നന്ദി അറിയിച്ച് അനുഷ്ക

anushka

അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രത്തിൽ നായകൻ ഉണ്ണി മുകുന്ദനാണ്. ഭാഗ്മതി എന്ന തെലുങ്ക് ത്രില്ലർ ചിത്രത്തിലാണ് ഇരുവരും നായികാ നായകന്മാരാകുന്നത്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിൽ അനുഷ്കയോടൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങൾ ഉണ്ണി മുകുന്ദൻ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞ് അനുഷ്കയും രംഗത്ത് എത്തിയിരിക്കുകയാണ്.

നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള ഗുണങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ എപ്പോഴും നിങ്ങളെ എടുത്തുനിർത്തുന്നു. നല്ല സഹതാരമായി ഇരുന്നതിന് നന്ദിയുള്ള സിനിമയിൽ എല്ലാ ഉയർച്ചയും നേരുന്നുവെന്നുമാണ് അനുഷ്ക പറയുന്നത്. ഇനിയും ചിത്രങ്ങൾ ഒരുമിച്ച് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അനുഷ്ക വ്യക്തമാക്കി.
തമിഴിലും, തെലുങ്കിലും, മലയാളത്തിലും ചിത്രം പ്രദർശനത്തിനെത്തും.

NO COMMENTS