കാശ്മീരിൽ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെ ആക്രമണം; നാല് ഭീകരരെ വധിച്ചു

attack

ജമ്മുകാശ്മീരിൽ വീണ്ടും ഭീകരാക്രമണം. ബന്ദിപ്പോര ജില്ലയിലാണ് ആക്രമണം ഉണ്ടായത്.സിആർപിഎഫിന്റെ സുംബാലിലെ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ചാവേറാക്രമണത്തിന് തയ്യാറായി എത്തിയ നാലംഗ സംഘമായിരുന്നു ഇത് എന്നാണ് റിപ്പോർട്ട്. എല്ലാവരേയും സൈന്യം വധിച്ചു. സംഭവം സ്ഥിരീകരിച്ച് ജമ്മുകാശ്മീർ ഡിജിപി ട്വീറ്റ് ചെയ്തിട്ടുണ്ട്.

NO COMMENTS