എൻഡിടിവി ചെയർമാൻ പ്രണോയ് റോയിയുടെ വീട്ടിൽ റെയ്ഡ്

ndtv

എൻഡിടിവി ചെയർമാൻ പ്രണോയ് റോയിയുടെ വീട്ടിൽ സിബിഐ റെയ്ഡ്. തിങ്കളാഴ്ച പുലർച്ചെയാണ് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ പ്രണോയ് റോയിയുടെ വീട്ടിൽ റെയ്ഡ് ആരംഭിച്ചത്.

ഡൽഹി, ഡെറാഡൂൺ എന്നിങ്ങനെ നാലിടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഐസിഐസി ബാങ്കിന് 48 കോടി രൂപയുട നഷ്ടം വരുത്തിയതായി ബന്ധപ്പെട്ട് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവർക്കെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

2015കോടികളുടെ ഫണ്ട് കൈമാറ്റം ചെയ്തതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് എൻഡിടിവിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് എൻഡിടിവിയുടെ വെബ്‌സൈറ്റിൽ ജനുവരിയിൽ വിശദീകരണ കുറിപ്പ് നൽകിയിരുന്നു.

NO COMMENTS