‘ഇന്ത്യ കയ്യേറിയ കാശ്മീര്‍’ കോൺഗ്രസിന്റെ ബുക്ക് ലെറ്റ് വിവാദത്തിൽ

booklet

മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണത്തെ വിമര്‍ശിച്ച്  കോണ്‍ഗ്രസ് നേതൃത്വം പുറത്തിറക്കിയ ബുക്ക് ലെറ്റ് വിവാദത്തില്‍. ഇന്ത്യ കയ്യേറിയ കാശ്മീരെന്ന കോണ്‍ഗ്രസിന്റെ വിശേഷണമാണ് വിവാദമായിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ കോൺഗ്രസ് നേതൃത്വമാണ് മോഡി ഭരണത്തെ വിമർശിച്ച് ബുക്ക് ലെറ്റ് പുറത്ത് വിട്ടത്.  ഇന്ത്യയുടെ സുരക്ഷയെ ചോദ്യം ചെയ്തുള്ള വിമര്‍ശനത്തിലാണ് വിവാദ പരാമർശം . ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പുറത്ത് വിട്ടത്.
ഇതിനെതിരെ ബിജെപി ദില്ലി വക്താവ് തജീന്ദര്‍ ബഗ്ഗ രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഫ്‌ഐആര്‍ എടുക്കണമെന്ന് ബഗ്ഗ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

NO COMMENTS