ജിഎസ്എൽവി മാർക്ക് വിക്ഷേപണം ഇന്ന്

mark gslv

ഐഎസ്ആർഒയുടെ ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്കിന്റെ വിക്ഷേപണം ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് 5.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം.

ഐഎസ്ആർഒ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും ഭാരം കൂടിയ വിക്ഷേപണ വാഹനമാണിത്. 640 ടണ്ണാണ് ഇതിന്റെ ഭാരം. 43.4 മീറ്ററാണ് ഉയരം. ജി സാറ്റ് 19 ഭ്രമണപഥത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിനായാണ് മാർക്കിന്റെ കുതിപ്പ്.

വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗൺ ഇന്നലെ(ഞായർ) 3.58 ന് ആരംഭിച്ചു കഴിഞ്ഞു.വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകും.

NO COMMENTS