ഭാര്യയുടെ വിരമിക്കൽ ദിനത്തിൽ സ്ക്കൂളിൽ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ ഭർത്താവ് മരിച്ചു

Suicide-Drinking-Poison

ഭാര്യ വിരമിക്കുന്ന ദിവസം വിഷം അകത്ത് ചെന്ന നിലയിൽ സ്ക്കൂളിൽ കണ്ടെത്തിയ ഭർത്താവ് മരിച്ചു. വെഞ്ഞാറമ്മൂട് വാമനപുരം പഞ്ചായത്തിന് കീഴിലുള്ള സ്ക്കൂളിലാണ് സംഭവം. ചെമ്മരുതി പാളയംകുന്ന് കോവൂർ വീട്ടിൽ വേണുനാഥനാണ് മരിച്ചത്. സ്ക്കൂളിലെ പ്രധാനാധ്യാപികയായ ഗിരിജ വിരമിക്കുന്ന ദിവസമാണ് അവശനിലയിൽ സ്ക്കൂളിൽ വേണുനാഥനെ കണ്ടെത്തിയത്. മെയ് 31 നാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്.

husband died on wifes retirement day

NO COMMENTS