ചാന്പ്യൻസ് ട്രോഫി; പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

india pak match

ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാനെ 164 റൺസിന് എറിഞ്ഞു വീഴ്ത്തി ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ജയിക്കാൻ 41 ഓവറിൽ 289 റൺസ് എടുക്കേണ്ടിയിരുന്ന പാക്കിസ്ഥാനെ ഇന്ത്യൻ ടീം 33.4 ഓവറിൽ 164റൺസിന് തളയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറിൽ 319 റൺസെടുത്തു. മഴ കളിമുടക്കിയതിനെ തുടർന്ന് മഴ നിയമപ്രകാരം പാക്കിസ്ഥാന് ജയിക്കാൻ 41 ഓവറിൽ 289 റൺസ് എന്ന് നിശ്ചയിക്കുകയായിരുന്നു.

32 പന്തിൽ 53 റൺസെടുത്ത യുവരാജ് സിംഗാണ് മാൻ ഓഫ് ദി മാച്ച്.

india-pakistan,india pak cricket,icc cup,london

NO COMMENTS