അതിർത്തി കടന്നാൽ ശക്തമായ തിരിച്ചടി; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ ഡിജിഎംഒ

indian army 4 terrorists killed kashmir

അതിർത്തി കടന്ന് വെടിവെപ്പ് തുടർന്നാൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് ലഫ്റ്റനന്റ് ജനറൽ എകെ ഭട്ട്. ഇന്ത്യാ- പാക്ക് ഡിജിഎംഒ മാർ തമ്മിലുള്ള ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഡിജിഎംഒ മാർ ചർച്ച നടത്തിയത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങൾ ഇന്ത്യ ചർച്ചയിൽ അവതരിപ്പിച്ചു. അതിർത്തി കടന്നുള്ള നുഴഞ്ഞ് കയറ്റത്തെ പാക്കിസ്ഥാൻ അനുകൂലിയ്ക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.

indian army

NO COMMENTS