വിശാല ദേശീയ മുന്നണിക്കൊപ്പം ഉറച്ചു നില്ക്കാൻ മുസ്‌ലിം ലീഗ്

IUML
വിശാല ദേശീയ മുന്നണിക്കൊപ്പം ഉറച്ചു നില്ക്കാൻ മുസ്‌ലിം ലീഗ് തീരുമാനം. കോ​ഴി​ക്കോ​ട്ട്​ ന​ട​ന്ന മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം ഇത് സംബന്ധിച്ച തീരുമാനം ഔദ്യോഗികമായി എടുത്തു.  സംഘപരിവാർ – ബി ജെ പി സഖ്യത്തിനെതിരെ  ​ വി​ശാ​ല ദേ​ശീ​യ മു​ന്ന​ണി ശ​ക്തി​പ്പെ​ട്ടു​വ​രു​ന്നുണ്ട്.  സം​ഘ്​​പ​രി​വാ​ര്‍ വി​രു​ദ്ധ രാ​ഷ്​​ട്രീ​യ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കും.

കോ​ണ്‍ഗ്ര​സ്​ അ​ധ്യ​ക്ഷ  സോ​ണി​യ ഗാ​ന്ധി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ ബം​ഗാ​ളി​ല്‍നി​ന്ന് മ​മ​ത ബാ​ന​ര്‍ജി​യും സീ​താ​റാം യെ​ച്ചൂ​രി​യും യു.​പി​യി​ല്‍നി​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വും  മാ​യാ​വ​തി​യും ബി​ഹാ​റി​ല്‍നി​ന്ന് നി​തീ​ഷ്‌​കു​മാ​റും ലാ​ലു​പ്ര​സാ​ദും ഉ​ള്‍പ്പെ​ടെ പ​ങ്കെ​ടു​ത്ത​ത് വി​ശാ​ല​മു​ന്ന​ണി ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെന്നും ലീഗ് രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി വിലയിരുത്തി.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ച് ഭ​രി​ക്കാ​നാ​ണ് ബി.​ജെ.​പി ശ്ര​മം. ഇ​ത് ഏ​റെ​കാ​ലം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​വാ​നാ​വി​ല്ല.  രാ​ജ്യ​ത്തെ പി​ന്നോ​ട്ട​ടു​പ്പി​ച്ച ബി.​ജെ.​പി സ​ര്‍ക്കാ​റി​നെ ജ​നം വൈ​കാ​തെ താ​ഴെ​യി​റ​ക്കു​മെ​ന്നും മു​സ്​​ലിം ലീ​ഗ്  ദേ​ശീ​യ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ന്​ ശേ​ഷം നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

NO COMMENTS