മലയാളികളുടെ തലോടലേറ്റുവാങ്ങാൻ അവളെത്തുന്നു; മാമാട്ടിക്കുട്ടി

mamattikutti

ഇന്ന് മുതൽ വൈകീട്ട് ഏഴ് മണിയ്ക്ക് ഫ്‌ളവേഴ്‌സിൽ അവളെത്തും, മാമാട്ടിക്കുട്ടി. മലയാളികളുടെ താലോടലേറ്റുവാങ്ങാനും പ്രിയപ്പെട്ടമകളാകാനും തിങ്കൾ മുതൽ വെള്ളിവരെ മാമാട്ടിക്കുട്ടിയുമുണ്ടാകും.

ബേബി ഇഷ, ശ്രീലക്ഷ്മി, ദിവ്യ വിശ്വനാഥ്, ഗീത വിജയൻ, ആനന്ദ് കുമാർ, തുടങ്ങിയവരാണ് പരമ്പരയിലെ താരനിര. അച്ഛനനമ്മമാർ നഷ്ടപ്പെട്ട മാമാട്ടിക്കുട്ടി എന്ന കുഞ്ഞിന്റെ കഥ പറയുന്ന പരമ്പരയുടെ സംവിധായകൻ മലയാളികൾക്ക് പ്രിയങ്കരനായ എ എം നസീറാണ്.

അപകടത്തിൽപ്പെട്ട മാമാട്ടിക്കുട്ടിയെ മകളായി സ്വീകരിക്കുന്ന കലക്ടറുടെയും കുടുംബത്തിന്റെയും ഇടയിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

mamattikutti

NO COMMENTS