കേരളത്തില ദേശീയ പാതകൾ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് ജി സുധാകരൻ

Liqour-shop-ban-on-Highways.

കേരളത്തില ദേശീയ പാതകൾ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കേരളത്തിലേത് ദേശീയപാതകൾ തന്നെയാണ്. ദേശീയപാതകൾ ഡീനോട്ടിഫൈ ചെയ്യാത്ത ഏക സംസ്ഥാനമാണ് കേരളം. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങൾ നേരത്തെ ഡീനോട്ടിഫൈ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

ദേശീയപാതയിലെ പൂട്ടിയ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയ ഹൈക്കോടതിയാണ് വിധിയിൽ വ്യക്തത വരുത്തേണ്ടത്. സർക്കാരിന് ഇക്കാര്യത്തിൽസംശയമില്ല. ഇതിൽ പൊതുമരാമത്ത് ഒന്നും ചെയ്യേണ്ടതില്ല. സുപ്രീം കോടതിയാണ് പഴയ സ്ഥിതി പുനഃസ്ഥാപിക്കേണ്ടതെന്നും സുധാകരൻ.

സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകൾ തുറക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകൾ കോടതിയെ സമീപച്ചതോടെയാണ് അനുകൂല വിധി ഉണ്ടായത്. ഇതോടെ തിരുവനന്തപുരം മുതൽ അരൂർ വരെയും കുറ്റിപ്പുറം മുതൽ കണ്ണൂർ വരെയുളളതുമായ ബാറുകളും, മദ്യവിൽപ്പന കേന്ദ്രങ്ങളും തുറക്കാൻ തീരുമാനമായി.

NO COMMENTS