Advertisement

നഴ്‌സിംഗ് രംഗത്തെ സ്വദേശീവത്കരണം; 415 പേരെ നാട്ടിലേക്ക് അയക്കുന്നു

June 5, 2017
Google News 0 minutes Read
nurses oman nitaqat

നഴ്സുമാരായി പ്രവർത്തിക്കുന്ന 415 പേരെ  ഒ​മാ​ൻ നാട്ടിലേക്കയക്കുന്നു. ന​ഴ്​​സി​ങ്​ രം​ഗ​ത്തെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ശ്ര​മ​ങ്ങ​ൾ ഒ​മാ​ൻ ഉൗ​ർ​ജി​ത​മാ​ക്കുന്നതിന്റെ ഭാഗമായാണ് നടപടി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി  സ്വ​ദേ​ശി ന​ഴ്​​സു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നായി മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ​ക്ക് പിരിച്ചുവിടൽ ​ ​നോ​ട്ടീ​സ്​ ല​ഭി​ച്ചു.

കഴിഞ്ഞ മൂന്ന് മാസമായി ഇത്തരത്തിൽ നടപടികൾ ആരംഭിച്ചതായാണ് വിവരം. ഇവർക്ക്  ജൂ​ലൈ ഒ​ന്നി​നാ​ണ്​ അ​വ​സാ​ന​ത്തെ ഡ്യൂ​ട്ടി. നി​ല​വി​ലു​ള്ള വി​ദേ​ശ​ജീ​വ​ന​ക്കാ​ർ​ക്ക്​ പകരം പുതിയ സ്വദേശികൾ എത്തും. സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​മു​ള്ള 200 പേ​രു​മാ​യി മ​ന്ത്രാ​ല​യം ഇ​തി​ന​കം അ​ഭി​മു​ഖം ന​ട​ത്തിക്കഴിഞ്ഞു. ജൂലൈ 1 നു മുൻപ് തന്നെ മുഴുവൻ പേരെയും കണ്ടെത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here