ഇന്ന് ലോക പരിസ്ഥിതി ദിനം; കേരളം ഒരു കോടി വൃക്ഷത്തൈകൾ നടും

world environment day

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനമായ ഇന്ന് സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നടും. വിദ്യാലയങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവർ ഈ ഉദ്യമത്തിൽ പങ്കാളികളാവും. വനം വകുപ്പ്, പരിസ്ഥിതി വകുപ്പി, കൃഷി വകുപ്പ് ഇവ സംയുക്തമായാണ് ഇത്രയും വൃക്ഷത്തൈകൾ ഒരുക്കിയത്.

പ്രകൃതിയുമായി ഒത്തുചേരാൻ ഒന്നിക്കൂ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. മുരിങ്ങ, സീതപ്പഴം, വീട്ടി, ഞാവൽ, കന്പകം, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, നിർമരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണി മരുത്, കുന്പിൾ, പൂവരശ് തുടങ്ങി നൂറ് കണക്കിന് വൃക്ഷത്തൈകളാണ് ഈ പരിസ്ഥിതി ദിനത്തിൽ മലയാള മണ്ണിനെ പുൽകുക.

world environment day, plants,haritha keralam,Haritha Kerala Mission,

NO COMMENTS