ചരിത്രം കുറിച്ച് ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’  പൊതുചര്‍ച്ചയ്ക്ക് തയ്യാർ

സ്വന്തം ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ കേരളാ സര്‍ക്കാര്‍ പൊതുചര്‍ച്ചയ്ക്കു വച്ചു.   രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയാകുന്ന ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’  കോഴിക്കോട്ട് ഇന്ന് പ്രകാശനം ചെയ്തു.   മന്ത്രിസഭാ വാര്‍ഷികത്തിന്റെ സമാപനച്ചടങ്ങില്‍ സിനിമാ സംവിധായകൻ രഞ്ജിത്തിന് കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ ആണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ്   പ്രകടനപത്രികയുടെ അവലോകനറിപ്പോര്‍ട്ടാണ് പിണറായി പൊതുജനങ്ങൾക്കായി സമർപ്പിച്ചത്. തെരഞ്ഞെടുപ്പു ജയിച്ചാല്‍ പ്രകടനപത്രികയെ മറക്കുന്ന നാട്ടില്‍ തികച്ചും പുതുമയാര്‍ന്ന നടപടിയാണ്  സ്വന്തം പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്ന 35 ഇനപരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്.  ഒരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം  നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയില്‍ത്തന്നെ പറഞ്ഞിരുന്നു. ആ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകക്ലിക്ക് ചെയ്യുക

https://drive.google.com/file/d/0B1JdDvm70H0XMXpZbTd4SlhkbWs/view

 

pinarayi vijayan ‘progress report’

NO COMMENTS