ശശികലയ്ക്ക് പരോൾ; ഇന്ന് പുറത്തിറങ്ങും

sasikala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗലൂരുവിലെ ജയിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല നടരാജന് പരോൾ. 30 ദിവത്തേക്കാണ് പരോൾ. ഇന്ന് വൈകിട്ട് ശശികല പുറത്തിറങ്ങും. കർണാടക സർക്കാരാണ് ശശികലയ്ക്ക് പരോൾ അനുവദിച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ശശികല ജയിലിലായത്. ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയാണെന്ന് സുപ്രിം കോടതി കണ്ടെത്തുകയായിരുന്നു.

പാർട്ടിയ്ക്കുള്ളിലെ പിളർപ്പും പ്രതിസന്ധികളും നിലനിൽക്കുന്നതിനിടെ ശശികലയുടെ തമിഴ്‌നാട്ടിലേക്കുള്ള തിരിച്ചുവരവ് ആകാംഷയോടെയാണ് തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

NO COMMENTS